ad
Deshabhimani

കെണിയാണ്‌, കംബോഡിയയിലെ ടാക്സി ഡ്രൈവർ

Police warning

കംബോഡിയയിൽ ടാക്സി ഡ്രൈവറെ ആവശ്യമുണ്ടെന്ന്‌ 
കാണിച്ച്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളിലൊന്ന്‌

avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on May 07, 2026, 01:16 AM | 1 min read

കൊച്ചി

കംബോഡിയയിൽ ടാക്സി ഡ്രൈവർ. 55,000–75,000 രൂപ ശന്പളം. ഓവർടൈം ചെയ്‌താൽ വേറെയും കാശ്‌. വിസ നടപടികൾ പതിനഞ്ചുദിവസത്തിനകം പൂർത്തിയാകും. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. സന്ദേശങ്ങളിൽ തലവയ്‌ക്കുന്നവർ പലപ്പോഴുമെത്തുന്നത്‌ കംബോഡിയയിലെ സൈബർ ക്രൈം റാക്കറ്റിന്റെ കൈകളിലേക്കാണ്‌. വിലപ്പെട്ട രേഖകളടക്കം അവർ പിടിച്ചെടുക്കും. അവർ പറയുന്ന രീതിയിൽ കോൾ സെന്ററിലടക്കം ജോലി ചെയ്യേണ്ടിവരും. ചില സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരുടെ സഹായത്തോടെ പരസ്യം നൽകി ആളുകളെ കംബോഡിയൻ സൈബർ ക്രൈം മാഫിയ ആകർഷിക്കുകയാണെന്ന്‌ പൊലീസിന്‌ പരാതി ലഭിച്ചിട്ടുണ്ട്‌. പരാതിയിൽ സൈബർ പൊലീസ്‌ അന്വേഷണം തുടങ്ങി.


കംബോഡിയൻ തൊഴിൽ നിയമപ്രകാരം കൊമേഴ്സ്യൽ ഡ്രൈവിങ്ങും ടാക്സി സർവീസുകളും കംബോഡിയൻ പൗരന്മാർക്കായി സംവരണംചെയ്തിട്ടുള്ളതാണ്. വിദേശികൾക്ക് ഈ തസ്തികകളിൽ വർക് പെർമിറ്റിന് അർഹതയില്ലെന്നും പരാതിയിൽ പറയുന്നു.

മനുഷ്യക്കടത്തിലേക്കും നിർബന്ധിതജോലികളിലേക്കും നയിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ഇത്തരം സന്ദേശങ്ങൾ. വിദേശികൾക്ക് നിയമപരമായി നിരോധിക്കപ്പെട്ട ജോലി വാഗ്ദാനം ചെയ്യുന്നതിലൂടെ, റിക്രൂട്ടർമാർ ബോധപൂർവം നമ്മുടെ പൗരന്മാരെ "വിസ കെണി’യിൽ കുടുക്കി തടവിലാക്കുകയോ അതിലും മോശമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയോ ആണ് ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.


ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസ്‌ അന്താരാഷ്‌ട്ര ഡ്രൈവിങ്‌ ലൈസൻസായി ഉടൻ മാറ്റിയെടുക്കാമെന്നും സമൂഹമാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങളിൽ തട്ടിപ്പുസംഘം പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതമാണ്‌ പരാതി ലഭിച്ചിരിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home