ad
Deshabhimani

കുട്ടികളുടെ കളിസ്ഥലം തിരികെ നൽകണം

Playground

നീലീശ്വരത്ത് കുട്ടികൾ കളിച്ചിരുന്ന സ്ഥലം ഡ്രൈവിങ്‌ പരിശീലനത്ത് നൽകിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 23, 2026, 12:33 AM | 1 min read

കാലടി

മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ നീലിശ്വരത്ത് വർഷങ്ങളായി കുട്ടികളുടെ കളിസ്ഥലമായിരുന്നിടം സ്വാകാര്യ ഡ്രൈവിങ്‌ സ്കൂളുകളുടെ പരിശീലനത്തിനായി വിട്ടു കൊടുത്തതിൽ വ്യാപക പ്രതിഷേധം.


വർഷങ്ങൾക്കു് മുമ്പ് പെരിയാറ്റിലുടെ കൊണ്ടുവരുന്ന തടികൾ ഇവിടെ നിന്നാണ് എഫ് ഐ ടിക്ക് വിതരണം ചെയ്തിരുന്നത്. സർക്കാർ വക ഭൂമിയാണങ്കിലും ഒരേക്കർ സ്ഥലം കുട്ടികൾ കളിസ്ഥമായി ഉപയോഗിച്ചിരുന്നു. ഡ്രൈവിഗ് സ്കൂൾ ഉടമകൾ മണ്ണടിച്ചും, മണ്ണ് നീക്കം ചെയ്തും ഭൂമിയുടെ ഘടന തന്നെ മാറ്റികളഞ്ഞു. യുഡിഎഫ് ഭരിക്കുന്ന മലയാറ്റൂർ പഞ്ചായത്തിനോട് തരിശായി കിടക്കുന്ന ഭൂമി കുട്ടികൾക്ക് കളിസ്ഥലമായി നൽകണമെന്ന് സിപിഐ എം മലയാറ്റൂർ -നീലിശ്വരം ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home