Deshabhimani

അപകടക്കെണിയായി പൈപ്പ്‌ലൈൻ റോഡ് കവല

pipeline road

പൈപ്പ്‌ലൈൻ റോഡിൽ കുസാറ്റ് കവലയിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗം

വെബ് ഡെസ്ക്

Published on Nov 20, 2026, 01:44 AM | 1 min read

കളമശേരി


പൈപ്പ്‌ലൈൻ റോഡിൽ കുസാറ്റ് ക്യാമ്പസിനുസമീപം കേസരി വായനശാല കവലയിൽ റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ആലുവ - പാലാരിവട്ടം യാത്രയ്ക്ക് എളുപ്പവഴിയായി നൂറുകണക്കിനുപേർ ഉപയോഗിക്കുന്ന റോഡാണിത്. തൃക്കാക്കര ക്ഷേത്രം, കുസാറ്റ് ക്യാമ്പസ്, മണ്ണോപ്പിള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡുകൾ ചേരുന്ന കേന്ദ്രമാണ്. കളമശേരി നഗരസഭ, പിഡബ്ല്യുഡി, കുസാറ്റ് എന്നിവയ്‌ക്ക് അവകാശപ്പെട്ട റോഡ് ഭാഗങ്ങൾ ചേരുന്ന കവലയാണ് ഇത്. എന്നാൽ, അഞ്ച് ഭാഗത്തേക്കുള്ള റോഡുകൾ ചേരുന്ന കവല ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല.​ പ്രായമായവരും സ്ത്രീകളുമൊക്കെ നിത്യേനയെന്നോണം ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. ഏതാനും ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്ന് ദിവസങ്ങൾക്കുമുമ്പ് മണ്ണിട്ട് താൽക്കാലികമായി കുഴികളടച്ചിരുന്നെങ്കിലും മഴ പെയ്തതോടെ പഴയപടിയായി. കവലയുടെ ഇരുഭാഗത്തും പൈപ്പ്‌ലൈൻ റോഡ് നഗരസഭ കട്ടവിരിച്ച് നവീകരിച്ചിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home