Deshabhimani

പൈപ്പ് പൊട്ടി 
റോഡ്‌ തകരുന്നു

Pipe bursts; road collapses

കൊച്ചി-–ധനുഷ്‌കോടി ദേശീയപാതയിൽ കവളങ്ങാട് ശുദ്ധജല വിതരണ 
പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 01:02 AM | 1 min read

കവളങ്ങാട്


നവീകരിച്ച കൊച്ചി-–ധനുഷ്‌കോടി ദേശീയപാതയിൽ കവളങ്ങാട് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ടാറിങ് പൊളിഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകുന്നു. ആഴ്ചകളായി ജലനഷ്‌ടമുണ്ടായിട്ടും റോഡ് തകർന്നിട്ടും ജല അതോറിറ്റിയും ദേശീയപാത അധികൃതരും തിരിഞ്ഞുനോക്കിയിട്ടില്ല. വഴിയാത്രക്കാരും ദുരിതത്തിലായി.


പ്രദേശത്ത് പലയിടത്തും പൈപ്പ് വെള്ളം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ദേശീയപാത നവീകരിച്ച് വീതികൂട്ടിയപ്പോൾ പൈപ്പ് വശങ്ങളിലേക്ക് മാറ്റാതെ ടാർ ചെയ്തു. ഇവിടെ ജലവിതരണ പൈപ്പ് പൊട്ടുന്നത്‌ പതിവായതിനാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ല. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന്‌ എച്ച്എംഎസ് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.


യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, നിയോജകമണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽക്കുടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home