ad
Deshabhimani

പൈനാപ്പിൾ 
മേഖലയിലെ 
തൊഴിലാളികളുടെ കൂലി പുതുക്കി

Pineapple Rate
വെബ് ഡെസ്ക്

Published on Jun 24, 2026, 12:50 AM | 1 min read

മൂവാറ്റുപുഴ

പൈനാപ്പിൾ മേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി പുതുക്കിനിശ്ചയിച്ചു. തോട്ടങ്ങളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ എട്ടുമണിക്കൂർ ജോലിയെടുക്കുന്നതിന് 1000 രൂപയാക്കി. ഇതുവരെ 900 രൂപയായിരുന്നു.


ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ, ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഇതരസംസ്ഥാന തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പുതുക്കിയ കൂലി നിശ്ചയിച്ചത്. 


പൈനാപ്പിൾ തോട്ടങ്ങളിൽ പണിയെടുക്കുന്നവരിൽ കൂടുതൽ തൊഴിലാളികൾ  ജാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ തൊഴിലാളികൾ നാട്ടിലേക്ക് തിരികെപ്പോയ സാഹചര്യത്തിൽ പൈനാപ്പിൾ വിളവെടുപ്പിനും മറ്റ് ജോലികൾക്കും തൊഴിലാളികൾ കുറഞ്ഞു.


ഇതോടെ ഏജന്റുമാരും തൊഴിലാളികളുംചേർന്ന് കൂലി വർധിപ്പിച്ചു. ദിവസം 1500 മുതൽ 1800 രൂപവരെ കൂലി ആവശ്യപ്പെട്ടതോടെ തർക്കമുണ്ടായി. ഇതോടെയാണ്‌ ചർച്ചനടത്തി കൂലി പുതുക്കിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home