Deshabhimani

സിഡ്ബിയിൽ 68 ഓഫീസർ

സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) വിവിധ ഗ്രേഡുകളിലായി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 23, 2026, 07:22 PM | 1 min read

സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) വിവിധ ഗ്രേഡുകളിലായി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ‘എ' വിഭാഗത്തിൽ 63 ഒഴിവും (ജനറൽ സ്ട്രീം-–53, ഹിന്ദി-–2, ലീഗൽ–-3, സിസ്റ്റംസ്/ഐടി–-5) മാനേജർ ഗ്രേഡ് ‘ബി' സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ 5 ഒഴിവും (ഹിന്ദി-–1, ലീഗൽ–-3, സിസ്റ്റംസ്/ഐടി–-1) ഉൾപ്പെടെ ആകെ 68 ഒഴിവാണുള്ളത്. യോഗ്യത സംബന്ധിച്ച്‌ അറിയാൻ വിജ്ഞാപനം കാണുക. ഗ്രേഡ് ‘എ' തസ്തികയ്ക്ക് 21–30 ഉം ഗ്രേഡ് 'ബി' തസ്തികയ്ക്ക് 25–33 ഉം ആണ്‌ പ്രായപരിധി. നിയമാനുസൃത ഇളവ്‌ ലഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ 60 മാർക്കിന്റെ ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയും (പേപ്പർ I) രണ്ടാം ഘട്ടത്തിൽ 200 മാർക്കിന്റെ ഇംഗ്ലീഷ് ഡിസ്ക്രിപ്റ്റീവ് (പേപ്പർ II), സ്ട്രീം സ്പെഷ്യലിസ്റ്റ് ഒബ്ജക്ടീവ്/ഡിസ്ക്രിപ്റ്റീവ് (പേപ്പർ III) ഓൺലൈൻ പരീക്ഷകളും ഡിസംബർ 27-ന് ഒറ്റ സിറ്റിങ്ങിലായി നടക്കും. 2027 ഫെബ്രുവരിയിൽ 100 മാർക്കിന്റെ അഭിമുഖം നടത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുക. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. അഭിമുഖം ചെന്നൈ, ലഖ്നൗ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് നടക്കുക. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 1100 രൂപയും എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപയുമാണ് അപേക്ഷാഫീസ്. www.sidbi.in വഴി ഡിസംബർ 11-ന് മുന്പായി അപേക്ഷിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home