വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ 514 ഒഴിവ്

വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ (WCL) വിവിധ തസ്തികകളിലേക്കുള്ള വകുപ്പുതല നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് ഗ്രേഡ് III (422), സ്റ്റോർ ഇഷ്യൂ ക്ലർക്ക് ഗ്രേഡ് III (44), ജൂനിയർ ഡാറ്റാ എൻട്രി ഓപ്പറേറ്റർ T&S ഗ്രേഡ് E (48) എന്നിങ്ങനെ ആകെ 514 ഒഴിവാണുള്ളത്. തിരഞ്ഞെടുക്കുന്നവർക്ക് കമ്പനിയുടെ ഏത് ഏരിയയിലോ സ്ഥാപനത്തിലോ ആവശ്യാനുസരണം നിയമനം ലഭിക്കും. മൂന്ന് തസ്തികകളിലേക്കും പത്താം ക്ലാസ് (Matriculation) അല്ലെങ്കിൽ തത്തുല്യ പരീക്ഷാ വിജയവും കമ്പനിയിൽ മൂന്ന് വർഷത്തെ സേവനപരിചയവുമാണ് അടിസ്ഥാന യോഗ്യത. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി/ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. ക്ലർക്ക്, സ്റ്റോർ ഇഷ്യൂ ക്ലർക്ക് തസ്തികകളിലേക്ക് 100 മാർക്കിന്റെ (90 മിനിറ്റ്) ഒബ്ജക്ടീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും തുടർന്ന് 10 മാർക്കിന്റെ (30 മിനിറ്റ്) കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റും ഉണ്ടാകും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള വെയിറ്റേജ് മാർക്കും (ബിരുദാനന്തര ബിരുദം- 10, ബിരുദം- 7, പ്ലസ് ടു- 5, പത്താം ക്ലാസ്-3) ഇതിനൊപ്പം പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക. ജൂനിയർ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് പുറമെ മിനിറ്റിൽ 30 വാക്ക് വേഗത അളക്കുന്ന 10 മിനിറ്റ് ടൈപ്പിങ് ടെസ്റ്റും വിജയിക്കണം. അർഹരായ ജീവനക്കാർ വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് വെബ്സൈറ്റിലെ ‘Careers → Departmental Selection' എന്ന വിഭാഗത്തിലുള്ള 'സംവർദ്ധൻ പഥ്' (Samvardhan Path) ഓൺലൈൻ പോർട്ടൽ വഴി ഡിസംബർ ഒന്നിന് മുന്പായി അപേക്ഷിക്കണം.









0 comments