ad
Deshabhimani

ചിത്രപ്രദർശനം ഇന്ന് സമാപിക്കും

Photo exhibition

ഉദയംപേരൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന കുട്ടികളുടെ ചിത്രപ്രദർശനം

വെബ് ഡെസ്ക്

Published on Apr 13, 2026, 01:50 AM | 1 min read

ഉദയംപേരൂർ


ക്രയോൺസ് ചിത്രകലാ വിദ്യാലയത്തിന്റെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് ചിത്രകാരനായ സുജിത്ത് ക്രയോൺസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 52 കുട്ടികളുടെ 120 ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി.


ഉദയംപേരൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന പ്രദർശനം സംഗീതസംവിധായകൻ ബേണി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ അധ്യക്ഷനായി. ചിത്രകാരൻ ബിരാജ് കലാപീഠം, സി പി സുനിൽകുമാർ, എം എം സായൻ, ജീമോന്‍ ജിവ, എം എം അനഘ എന്നിവർ സംസാരിച്ചു.


വിവിധ വിഷയങ്ങളെ ആസ്പദമാക്കി എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾ പെൻസിൽ, ഓയിൽ പേസ്റ്റൽസ്, വാട്ടർകളർ, ചാർക്കോൾ, അക്രിലിക് തുടങ്ങിയ മാധ്യമങ്ങളിൽ തീർത്ത ചിത്രങ്ങളുടെ പ്രദർശനം തിങ്കള്‍ രാത്രി ഏഴിന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home