ചെറിയപള്ളിയും പരിസരവും ദീപശോഭയിൽ

കോതമംഗലം മാർത്തോമ ചെറിയപള്ളിയിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കുന്നു
കോതമംഗലം
മാർതോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിന് മാറ്റുകൂട്ടാൻ പള്ളിയും പരിസരങ്ങളും വൈദ്യുതി ദീപാലങ്കാരശോഭയിൽ.
27 മുതൽ ഒക്ടോബർ 12വരെ നീണ്ടുനിൽക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.
കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ്, ആന്റണി ജോൺ എംഎൽഎ, തഹസിൽദാർ എം അനിൽകുമാർ, കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ പി ടി ബിജോയ്, പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, കെ കെ ജോസഫ്, എബി ചേലാട്ട് തുടങ്ങിയവർ പങ്കെടുത്തു.









0 comments