ad
Deshabhimani

എൽഡിഎഫ്‌ അംഗത്തെ സംസാരിക്കാൻ അനുവദിച്ചില്ല

പെരുന്പാവൂർ നഗരസഭ ചെയർപേഴ്സന്റെ ഓഫീസ് ഉപരോധിച്ചു

perumbavoor municipality

പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സന്റെ ഓഫീസ് എൽഡിഎഫ് അംഗങ്ങൾ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 01:01 AM | 1 min read

​​പെരുമ്പാവൂര്‍


നഗരസഭ കൗൺസിൽ യോഗത്തിൽ ഡോ. അജി സി പണിക്കരെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്സന്റെ ഓഫീസ് ഉപരോധിച്ചു.


കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഡോ. അജി സി പണിക്കരെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് ഷറഫ് അധിക്ഷേപിച്ചിരുന്നു. നടപടി ആവശ്യപ്പെട്ട് അജി സി പണിക്കർ മുനിസിപ്പല്‍ സെക്രട്ടറിക്കും ചെയര്‍പേഴ്സണും പരാതി നല്‍കിയിരുന്നു. കൗൺസിലിൽ ചർച്ചചെയ്യാൻ ചെയര്‍പേഴ്സൺ കെ എൻ സംഗീത അനുമതി നൽകിയെങ്കിലും അജി സി പണിക്കര്‍ സംസാരം ആരംഭിച്ചപ്പോള്‍ വൈസ് ചെയര്‍മാൻ ബിജു ജോൺ ജേക്കബിന്റെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തി.


ഇതോടെ ചെയർപേഴ്സൺ മറ്റു അജൻഡകൾ ചര്‍ച്ചയില്ലാതെ പാസാക്കിയതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്സന്റെ ഓഫീസ് ഉപരോധിച്ചത്. വി പി ബാബു, അജി സി പണിക്കര്‍, കെ പി റെജിമോന്‍, വി ഒ ചെറിയാന്‍, ബീന രാജന്‍, കെ ബി നൗഷാദ്, ഹയറുന്നീസ നസീര്‍, എല്‍ദോസ് വീണമാലി, സബീന നൗഷാദ്, ഗസല സിറാജ് എന്നിവരാണ്‌ ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home