പുത്തലംകടവിൽ വീണ്ടും എണ്ണപ്പാട

കളമശേരി
പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയിൽ വീണ്ടും എണ്ണപ്പാടയും മണ്ണെണ്ണ മണവും. തിങ്കൾ രാവിലെയാണ് പുതിയറോഡ് പാലത്തിന് താഴെ ഭാഗത്തേക്ക് പുഴയിൽ എണ്ണപ്പാട പടർന്നൊഴുകിയത്. പുത്തലംകടവ് പ്രദേശത്ത് വലിയതോതിൽ മണ്ണെണ്ണ മണവും വ്യാപിച്ചിട്ടുണ്ട്.
മെയ് 25 മുതൽ അഞ്ചുദിവസം ഇതുപോലെ എണ്ണപ്പാടയും മണ്ണെണ്ണമണവുമുണ്ടായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെത്തുടർന്ന് പ്രദേശവാസികൾ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. പിന്നീട് നഗരസഭാ ഉദ്യോഗസ്ഥരും പിസിബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് എണ്ണ ഒഴുക്കിവിടൽ അവസാനിച്ചത്. എണ്ണ ഒഴുക്കിവിടുന്ന കേന്ദ്രം ഉദ്യോഗസ്ഥർ അടിയന്തരമായി കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് നാട്ടുകാർ പറഞ്ഞു.










0 comments