ad
Deshabhimani

പെരിയാറിൽ എണ്ണ പടർന്നൊഴുകി; രൂക്ഷമായ മണ്ണെണ്ണ മണം

periyar pollution
വെബ് ഡെസ്ക്

Published on May 27, 2025, 03:46 AM | 1 min read


കളമശേരി

പെരിയാറിൽ പുത്തലംകടവ് ഭാഗത്ത് തിങ്കൾ രാവിലെ ആറുമുതൽ വൻതോതിൽ എണ്ണപ്പാട പടർന്നൊഴുകി. പ്രദേശത്ത് രൂക്ഷമായ മണ്ണെണ്ണ മണവും അനുഭവപ്പെട്ടു. നോർത്ത് കളമശേരിയിലെ പഴയ പാലത്തിൽനിന്ന് മാറി പുത്തലംകടവിന് ഇടയ്ക്കുള്ള സ്ഥലത്തുനിന്നാണ് എണ്ണകലർന്ന് ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വെള്ളം എടുത്തുനോക്കിയപ്പോൾ മണ്ണെണ്ണ മണവുമുണ്ടായി. പുതിയ റോഡ് പാലത്തിന്റെ ഭാഗത്ത് എണ്ണപ്പാടയുണ്ടായിരുന്നില്ല.


സമീപവാസികൾ അറിയിച്ചതനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏലൂർ ഓഫീസിലെ ജീവനക്കാർ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. കടവന്ത്രയിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാബിൽ എത്തിച്ച് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home