ad
Deshabhimani

ഏലൂർ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ പരാതി നൽകി

പെരിയാറിൽ എണ്ണ പടർന്നാെഴുകി

periyar
വെബ് ഡെസ്ക്

Published on May 30, 2025, 04:24 AM | 1 min read


കളമശേരി

ഏലൂർ നഗരസഭയിൽ പെരിയാറിന്റെ കൈവഴിയിൽ പുത്തലം പാലത്തിന് സമീപം കഴിഞ്ഞ മൂന്ന് ദിവസമായി എണ്ണ കലർന്ന വെള്ളമൊഴുകുകയും പ്രദേശത്ത് രൂക്ഷമായ മണ്ണെണ്ണ മണമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു


. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, സി പി ഉഷ, കെ ബി സുലൈമാൻ, എ രഘു, പി എസ് അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ പിസിബി എൻജിനിയറുമായി സംസാരിച്ചു. തുടർന്ന് സംയുക്തസംഘം സ്ഥലം സന്ദർശിച്ച് സാമ്പിളെടുത്തു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ മന്ത്രി പി രാജീവ്, ജില്ലാ കലക്ടർ, പിസിബി ഉദ്യോഗസ്ഥർ എന്നിവർക്ക് നഗരസഭാ ചെയർമാൻ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home