Deshabhimani

ഓണംകുളം–ഊട്ടിമറ്റം റോഡ് നിർമാണം വൈകുന്നു

ജനകീയസമിതി സമരം നടത്തി

People's Committee Protest

ഓണംകുളം ഊട്ടിമറ്റം റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച്‌ ജനകീയവികസന സമിതി പിഡബ്ല്യുഡി 
അസി. എക്സി. ഓഫീസറെ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 01:25 AM | 1 min read

പെരുമ്പാവൂർ


ടെൻഡർ നടപടി പൂർത്തിയായിട്ടും ഓണംകുളം ഊട്ടിമറ്റം റോഡ് നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെ തുടർന്ന് ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുകാർ പൊതുമാരാമത്ത് വകുപ്പ് അസി. എക്സി. ഓഫീസ് ഉപരോധിച്ചു.


നവകേരളസദസ്സിൽ നൽകിയ നിവേദനത്തെ തുടർന്ന് റോഡ് നന്നാക്കാൻ ഏഴുകോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടി പൂർത്തീകരിച്ച് റോഡ് കഴിഞ്ഞ മേയിൽ കരാറുകാരന് കൈമാറിയതാണ്. എന്നാൽ, ധനവകുപ്പ് ഫണ്ട് വെട്ടിച്ചുരുക്കുന്നതിനുവേണ്ടി എസ്റ്റിമേറ്റിൽ മാറ്റം വരുത്താൻ നിർദേശിച്ചതിനാൽ കരാറുകാരൻ പ്രവൃത്തിയിൽനിന്ന്‌ പിന്മാറി. കരാർ ഒപ്പിട്ടശേഷം വ്യവസ്ഥകൾ മാറ്റുന്നതിലെ നിയമവിരുദ്ധത ചൂണ്ടിക്കാണിച്ച് വാർഡ് അംഗം അഡ്വ. ബേസിൽ കുര്യാക്കോസ് മനുഷ്യാവകാശകമീഷനും പൊതുമരാമത്ത് സെക്രട്ടറിക്കും പരാതി നൽകി.


അഞ്ചുമുതൽ നിർമാണം ആരംഭിക്കാമെന്ന്‌ അസി. എക്സി. എൻജിനീയർ രേഖാമൂലം സമരസമിതി നേതാക്കൾക്ക് ഉറപ്പുനൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധത്തിന് ബേസിൽ കുര്യാക്കോസ്, സന്തോഷ് വർഗീസ്, പി എ അഷ്കർ, ടൈനി വിജയൻ, പി കെ വിജയൻ, തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home