പറവൂരിനുണ്ട് സർക്കാർ കൈത്താങ്ങ്

പറവൂര്‍ കേസരി ബാലകൃഷ്ണപിള്ള ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളേജിനായി നിർമിച്ച പുതിയ കെട്ടിടം
വി ദിലീപ്‌കുമാർ
Published on Feb 08, 2026, 02:48 AM | 1 min read
പറവൂർ
ഇരുപത്തിയഞ്ച് വർഷമായി വി ഡി സതീശൻ എംഎൽഎയായ മണ്ഡലം. പുതുതായി ഒരു തൊഴിൽസംരംഭവും ആരംഭിക്കാൻ കഴിയാത്ത എംഎൽഎയെന്ന വിശേഷണവുമായാണ് പ്രതിപക്ഷ നേതാവ് ഇൗ കാലയളവ് പൂർത്തിയാക്കിയത്. എന്നാൽ, 10 വർഷത്തെ എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ 93 കോടിയുടെ വികസനപദ്ധതികളാണ് പറവൂരിൽ നടപ്പാക്കിയത്.
പറവൂരിന് ഒരു സർക്കാർ കോളേജ് എന്ന രണ്ട് പതിറ്റാണ്ടത്തെ ആവശ്യം സർക്കാർ യാഥാർഥ്യമാക്കി. കേസരി ബാലകൃഷ്ണപിള്ളയുടെ പേരിൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കോളേജ് കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജാക്കി അധ്യയനം തുടങ്ങി. ദേശീയപാതയ്‌ക്കായി മൂത്തകുന്നംമുതൽ വരാപ്പുഴവരെ 35 വർഷംമുമ്പ് ഏറ്റെടുത്ത സ്ഥലത്ത് നിർമാണം അന്തിമഘട്ടത്തിലാണ്.
സത്താർ ദ്വീപിലേക്ക് പുതിയ പാലം നിർമാണത്തിന് 15 കോടി. കുഞ്ഞിത്തൈ–ചെട്ടിക്കാട് പാലത്തിന് അഞ്ചുകോടി. തുരുത്തിപ്പുറത്ത് 10,000 ചതുരശ്രയടിയിൽ സൈക്ലോൺ ഷെൽട്ടർ. കൊട്ടുവള്ളിക്കാട് ഗവ. എൽപി സ്കൂളിൽ ഒരുകോടിയുടെ നവീകരണം. ചിറ്റാറ്റുകര പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടത്തിന് മൂന്ന് കോടി. 40 ലക്ഷം രൂപ ചെലവിട്ട് ചിറ്റാറ്റുകര ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം. ചാത്തനാട്-–കടമക്കുടി പാലം പൂർത്തിയാക്കി. കടക്കര–ആമ്പത്തോട് പാലത്തിന് അഞ്ച് കോടി. കിഫ്ബിയിൽനിന്ന് മൂന്ന് കോടി ചെലവിട്ട് കൈതാരം വിഎച്ച്എസ്എസ്, ഹൈസ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു. കൂനമ്മാവ് ഗവ. ആശുപത്രിക്ക് പുതിയ കെട്ടിടം. തത്തപ്പിള്ളി ഗവ.ഹൈസ്കൂൾ കെട്ടിടത്തിന് 3.5 കോടി. ജലമെട്രോയ്‌ക്കായി വരാപ്പുഴയിൽ രണ്ടിടത്ത് ബോട്ടുജെട്ടി. കണക്കൻകടവിൽ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പുനർനിർമാണത്തിന് 20 കോടി. തുരുത്തൂർ -വെള്ളോട്ടുപുറത്ത് എട്ടുകോടി ചെലവിൽ സംരക്ഷണഭിത്തി. പറവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 10 കോടിയുടെ പുനർനിർമാണം. വെടിമറ മാലിന്യസംഭരണകേന്ദ്രത്തിൽ മാലിന്യസംസ്കരണ പ്ലാന്റിന് നാലുകോടി. ഗവ. താലൂക്ക് ആശുപത്രിക്ക് അഞ്ചുകോടി.
കോടതി കോമ്പൗണ്ട് നവീകരണത്തിന് രണ്ടുകോടി. സബ് ട്രഷറിക്ക് പുതിയകെട്ടിടം. ചേന്ദമംഗലം പാലിയം ഗവ.ഹൈസ്കൂളിൽ കെട്ടിടസമുച്ചയത്തിന് അഞ്ചുകോടി. മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടണത്ത് പൈതൃക മ്യൂസിയം. ആറുകോടി രൂപ ചെലവിൽ ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ രണ്ടുഘട്ടം പൂർത്തിയാക്കി.










0 comments