എടത്തലയിൽ പാലിയേറ്റീവ് കെയർ രണ്ടാംയൂണിറ്റ് തുടങ്ങി

ആലുവ
എടത്തല പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയർ രണ്ടാംയൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ എം എ അജീഷ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ അസ്മ ഹംസ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ ഷെറീഫ്, പഞ്ചായത്ത് അംഗങ്ങളായ എ എസ് കെ സലിം, എം എ നൗഷാദ്, ഷിബു പള്ളിക്കുടി എന്നിവർ സംസാരിച്ചു.









0 comments