Deshabhimani

പകൽവീടിന്റെ ജനൽച്ചില്ലുകൾ 
സാമൂഹ്യവിരുദ്ധർ തകർത്തു

pakal veedu

പകൽ വീടിന്റെ ചില്ലുകൾ തകർത്തനിലയിൽ

വെബ് ഡെസ്ക്

Published on Sep 29, 2026, 02:52 AM | 1 min read

പള്ളുരുത്തി


കൊച്ചി നഗരസഭ പെരുമ്പടപ്പ് 60–-ാംഡിവിഷനിലെ പകൽവീടിന്റെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്തു. പെരുമ്പടപ്പ് പൈ റോഡ് കായലോരത്ത് ഒരുവർഷമായി പ്രവർത്തിക്കുന്ന പകൽവീടിന്റെ ചില്ലാണ് തകർത്തത്.


പകൽസമയത്ത് ഇവിടെ എത്തിച്ചേരുന്ന 27 ഓളംപേർ വൈകിട്ട്‌ നാലിനാണ്‌ മടങ്ങുന്നത്. രാത്രികാലങ്ങളിൽ മദ്യപാനികളുടെയും ലഹരിസംഘങ്ങളുടെയും താവളമാണെന്നും നാട്ടുകാർ പറയുന്നു. രാത്രികാല പവർകട്ട്‌ സാമൂഹ്യവിരുദ്ധർക്ക് കൂടുതൽ സൗകര്യമാകുന്നു. പൊലീസ് പട്രോളിങ് കാര്യക്ഷമമല്ല. പകൽവീടിന്റെ ജനൽച്ചില്ലുകൾ തകർത്തതിനെതിരെ നടപടി വേണമെന്ന് ഡിവിഷൻ കൗൺസിലർ എൻ എക്സ് ലിഖിത പൊലീസിലും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home