പി വി ഗോപിയെ അനുസ്മരിച്ചു

പി വി ഗോപി അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം കെ ബാബു ഉദ്ഘാടനം ചെയ്യുന്നു
ആലങ്ങാട്
സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കെഎസ്‌കെടിയു നേതാവുമായിരുന്ന പി വി ഗോപിയുടെ 19–-ാമത് ചരമവാർഷികദിനം ആചരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു പതാക ഉയർത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ കെ കൃഷ്ണൻ അധ്യക്ഷനായി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി ജെ ഡേവിസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. പി എം മനാഫ്, ടി വി ഷൈവിൻ, എം വി ജേക്കബ് എന്നിവർ സംസാരിച്ചു.










0 comments