ad
Deshabhimani

40,000 പേർ കേരളത്തിൽ മടങ്ങിയെത്തി 
ജോലിക്ക്‌ കയറി : പി രാജീവ്‌

ldf rally
വെബ് ഡെസ്ക്

Published on Dec 05, 2025, 12:18 AM | 1 min read


വൈപ്പിൻ

വിവിധ രാജ്യങ്ങളിലായി ജോലിചെയ്‌തിരുന്ന 40,000 പേർ കേരളത്തിൽ മടങ്ങിയെത്തി വിവിധ സ്ഥാപനങ്ങളിൽ ജോലിക്കുകയറിയതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ പറഞ്ഞു. ഇക്കാര്യം നമ്മുടെ മാധ്യമങ്ങളെല്ലാം ഒളിപ്പിച്ചപ്പോൾ ഒരു വിദേശമാധ്യമമാണ്‌ ഇത്‌ പുറത്തുകൊണ്ടുവന്നത്‌. വ്യവസായരംഗത്ത്‌ നാം മുൻപന്തിയിലെത്തിയിട്ടും മനോരമപോലുള്ള പത്രങ്ങൾക്ക്‌ അത്‌ പറയാൻ മടി എന്തിനാണ്‌. എൽഡിഎഫ്‌ ആലങ്ങാട്, പള്ളിപ്പുറം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


തങ്ങളുടെതല്ലാത്ത കാരണത്താൽ വീട്‌ ബാങ്ക്‌ ജപ്‌തി നടപടികളിൽപ്പെട്ടാൽ അവരെ സഹായിക്കുന്ന പദ്ധതിക്ക്‌ എൽഡിഎഫ്‌ സർക്കാർ രൂപംനൽകി. അസുഖമോ മരണമോ മൂലമുണ്ടാകുന്ന അവിചാരിതമായ പ്രയാസത്തിൽപ്പെട്ട്‌ 10 ലക്ഷം രൂപവരെ കുടിശ്ശിക വരുത്തിയാൽ സർക്കാർ അത്‌ തീർത്ത്‌ ബാങ്കുളിൽനിന്ന്‌ ആധാരം വീട്ടുകാർക്ക്‌ നൽകുന്ന പദ്ധതി വേറെ ഏതു സംസ്ഥാനത്താണുള്ളതെന്നും രാജീവ്‌ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home