എൽഡിഎഫ് വെങ്ങോല പഞ്ചായത്ത് കൺവൻഷൻ
സർക്കാർ സാധാരണക്കാർക്കൊപ്പം : പി രാജീവ്

പെരുമ്പാവൂർ
മഹാദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ പക്ഷത്താണ് എൽഡിഎഫ് സർക്കാർ നിലകൊള്ളുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. വെങ്ങോല പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ വി വിതാൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ്, ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, എൻസിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ്, പി എം സലീം, രമേശ് ചന്ദ്, സി വി ഐസക്, സി പി ഫൈസൽ എന്നിവർ സംസാരിച്ചു.









0 comments