പി ജയചന്ദ്രനെ അനുസ്മരിച്ചു

കടുങ്ങല്ലൂർ സ്വരസുധ സംഘടിപ്പിച്ച പി ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കടുങ്ങല്ലൂർ സ്വരസുധ സംഘടിപ്പിച്ച ഗായകൻ പി ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കെ ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വരസുധ യുവപ്രതിഭാ പുരസ്കാരം വയലിൻവാദകരായ സായി നന്ദൻ, സായി പ്രസാദ് എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത ശ്രീകുമാർ മുല്ലേപ്പിള്ളിയെ അനുമോദിച്ചു. സ്വരസുധ പ്രസിഡന്റ് ഡോ. ജി വിനോദ് കുമാർ അധ്യക്ഷനായി. സെക്രട്ടറി ഡോ. സുന്ദരം വേലായുധൻ സംസാരിച്ചു. 40 ഗായകർ പങ്കെടുത്ത സംഗീതാർച്ചനയും നടന്നു.
വൈപ്പിൻ
മാലിപ്പുറം മെലഡി ഹബ്ബ് ഒരുക്കിയ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബെർണാഡ് ബെന്നി ഉദ്ഘാടനം ചെയ്തു. വളപ്പ് ജങ്‌ഷനിൽ നടന്ന പരിപാടിയിൽ എൻ എം ഉദയകുമാർ അധ്യക്ഷനായി. കെ എസ് രാധാകൃഷ്ണൻ, പ്രമോദ് മാലിപ്പുറം, വി കെ ലാലൻ, ശിശുപാലൻ പുതുവൈപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് ജയചന്ദ്രന്റെ ഗാനങ്ങളുടെ ആലാപനവും നടന്നു.










0 comments