ഓണോത്സവം സമാപിച്ചു

ഓണാഘോഷത്തിന് സമാപനംകുറിച്ച് കാക്കനാട് നടന്ന ഘോഷയാത്രയിൽനിന്ന്
കാക്കനാട്
തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ഓണോത്സവ് 2026ന് വർണാഭമായ സമാപനം. എൻജിഒ ക്വാർട്ടേഴ്സ് ജങ്ഷനിൽനിന്ന് ആരംഭിച്ച ഓണം ഘോഷയാത്ര കലക്‌ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. വൈകിട്ട് അഞ്ചിന് ഘോഷയാത്ര ആരംഭിച്ചു. തെയ്യം, മയിലാട്ടം, കരകാട്ടം, ബൊമ്മക്കൊലു, കഥകളി, മോഹിനിയാട്ടം, കോൽക്കളി, കളരിപ്പയറ്റ്, തിരുവാതിര, ഇരുചക്രവാഹനങ്ങളിലെ പ്രച്ഛന്നവേഷങ്ങൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരന്നു.
സമാപന സമ്മേളനം ടൂറിസംമന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എംഎൽഎ, ഹൈബി ഈഡൻ എംപി, നഗരസഭ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, പ്രതിപക്ഷനേതാവ് സി പി സാജൽ, സ്ഥിരംസമിതി അധ്യക്ഷർ തുടങ്ങിയവർ സംസാരിച്ചു.
ഗായിക വൈക്കം വിജയലക്ഷ്മിയും ചലച്ചിത്രതാരം ഹരീഷ് കണാരനും സംഘവും അവതരിപ്പിച്ച മെഗാഷോയും അരങ്ങേറി.










0 comments