ad
Deshabhimani

ആർഎക്‌സ്‌ 100 വേണോ ? 
വീട്ടിലെത്തിച്ചു തരാം !

online scam
avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Jan 29, 2026, 02:45 AM | 1 min read


കൊച്ചി

യമഹയുടെ ഏറ്റവും ജനപ്രിയ വാഹനമായ ആർഎക്‌സ്‌ 100 സ്വന്തമാക്കാം. അതും 1500 രൂപ ഡ‍ൗൺപേമന്റ്‌ അടച്ച്‌. വാഹനവില 18,000–28,000 വരെ. ഇന്ത്യയിലെവിടെയും എത്തിച്ചുതരും. സമൂഹമാധ്യമങ്ങളിൽ വീഡിയോരൂപത്തിൽ പ്രചരിക്കുന്ന ഇത്തരം പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. വാഹനപ്രേമികളെ ലക്ഷ്യമിട്ട്‌ ആർഎക്‌സ്‌ 100 വാഹനങ്ങളുടെ വീഡിയോയുള്ള നിരവധി പേജുകളാണ്‌ ഇൻസ്‌റ്റഗ്രാമിലും ഫെയ്‌സ്‌ബുക്കിലും പ്രചരിക്കുന്നത്‌.


വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഇത്തരം തട്ടിപ്പുകാരുടെ ആസ്ഥാനം. പേജിലുള്ള നന്പറിൽ വിളിച്ചാൽ എടുക്കില്ല. പകരം വാട്‌സാപ്പിൽ ബൈക്കുകളുടെ ഫോട്ടോ അയച്ചുതരും. ഇഷ്ട ബൈക്ക്‌ തെരഞ്ഞെടുത്താൽ വാട്‌സാപ്പിൽത്തന്നെ വിളിക്കാൻ പറയും. ഇന്ത്യയിൽ എവിടെയായാലും ബൈക്ക്‌ ഡെലിവറി ചെയ്യുമെന്ന്‌ മോഹനവാഗ്‌ദാനമാണ്‌ ആദ്യം. ഇതിൽ വീണാൽ നിങ്ങളുടെ ഫോട്ടോയും ആധാർ കാർഡിന്റെ പകർപ്പും അയച്ചുതരാൻ പറയും. പിന്നെ ഡെലിവറി ചാർജായ 1500 രൂപ തട്ടിപ്പുകാരൻ പറയുന്ന നന്പറിലേക്ക്‌ പേമെന്റ്‌ ആപ്പ്‌ വഴി അയക്കാൻ ആവശ്യപ്പെടും. ബാക്കി പണം വാഹനം ഡെലിവറി ചെയ്യുന്പോൾ മതിയെന്നും പറയും. 1500 രൂപ കിട്ടിയാൽ പിന്നെ നിങ്ങളുടെ നന്പർ തട്ടിപ്പുകാരൻ ബ്ലോക്ക്‌ ചെയ്യും. പിന്നെ അടുത്ത ഇരയെ തേടി കാത്തിരിക്കും.


വാഹനം വാങ്ങുന്നതിനുമുന്പ്‌ അവർ പറയുന്ന വിലാസം ശരിയാണോയെന്ന്‌ പരിശോധിക്കണമെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. വാഹനം വാങ്ങിയശേഷംമാത്രം പണം നൽകേണ്ടതുള്ളു. ഇത്തരം തട്ടിപ്പിനിരയായാൽ അടുത്ത പൊലീസ്‌ സ്‌റ്റേഷനിലോ ദേശീയ സൈബർക്രൈം പോർട്ടലായ 1930യിലോ വിളിച്ച്‌ പരാതി രജിസ്‌റ്റർ ചെയ്യുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home