ഓണാഘോഷം സംഘടിപ്പിച്ചു

ചിന്ത തിയറ്റേഴ്‌സ് ഓണാഘോഷം നാടകസംവിധായകൻ സി കെ രമേശ് വർമ ഉദ്ഘാടനം ചെയ്യുന്നു
മുളന്തുരുത്തി
കാരിക്കോട് ചിന്ത തിയറ്റേഴ്സിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. നാടകസംവിധായകൻ സി കെ രമേശ് വർമ ഉദ്ഘാടനം ചെയ്തു. എം എൻ ഷാജി അധ്യക്ഷനായി.
എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ ജോഷി, ഷാജി മാധവൻ, ലതിക അനിൽ, രതീഷ് കെ ദിവാകരൻ, വി പി മണി, സുബിൻ ബാബു എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
തുരുത്തിക്കര സയൻസ് സെന്ററിൽ ഓണോത്സവം പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. കെ എം പ്രകാശൻ അധ്യക്ഷനായി. സയൻസ് സെന്റർ ശേഖരിച്ച നിയാൽ ചികിത്സാസഹായം പഞ്ചായത്ത് പ്രസിഡന്റിന് കെ കെ ജോർജ് കൈമാറി. പി എ തങ്കച്ചൻ, ഇന്ദുലേഖ മണി, കെ എസ് സുമിമോൾ, എ എ സുരേഷ് എന്നിവർ സംസാരിച്ചു.
എസ്‌എസ്‌എൽസി, പ്ലസ്ടു ഉന്നതവിജയികളെയും കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്‌ക്ക് കൈമാറി മാതൃകയായ ബ്രാഞ്ച് പോസ്റ്റ്മിസ്‌ട്രസ് അമ്പിളി ഗോപാലിനെയും അനുമോദിച്ചു. വിവിധ കലാകായിക മത്സരങ്ങളുമുണ്ടായി.
തൃപ്പൂണിത്തുറ
കൊച്ചി ഏജീസ് ഓഫീസ് പെൻഷനേഴ്‌സിന്റെ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് എസിപി പി മനോജ്കുമാർ ഉദ്‌ഘാടനം ചെയ്തു. പി ജി ശശീന്ദ്രൻ അധ്യക്ഷനായി.
പ്രകാശ് അയ്യർ, കെ എസ് രവീന്ദ്രനാഥ്, കെ കെ രാമചന്ദ്രൻ, പി വിനോദ് കൃഷ്ണൻ, ടി വി വിജയകൃഷ്ണൻ, വി കെ രാഘവൻ, ടി എൻ മനോഹരൻ, തോമസ് കെ പ്രകാശ് എന്നിവർ സംസാരിച്ചു.










0 comments