ad
Deshabhimani

പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ 
തൊഴിലുറപ്പ്‌ തൊഴിലാളി പ്രതിഷേധം

NREG Workes

എടവനക്കാട്‌ പഞ്ചായത്ത്‌ കമ്മിറ്റിയുടെ സമരം വാച്ചാക്കലിൽ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2025, 03:02 AM | 1 min read

കൊച്ചി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലയിലെ മുഴുവൻ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും കഞ്ഞിക്കലം കമിഴ്‌ത്തി പ്രതിഷേധസമരം സംഘടിപ്പിച്ചു.

ഓരോ കേന്ദ്രത്തിലും നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു.


യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബീന ബാബുരാജ്‌ മണീടിലും ജില്ലാ ട്രഷറർ ടി എസ് രാജൻ ചിറ്റാറ്റുകരയിലും സമരം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തമ്പി പോൾ, പി എസ്‌ രാജൻ, ടി കെ ഷാജഹാൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ, ടി സി ഷിബു, സി ബി ദേവദർശനൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്‌ഘാടനം ചെയ്‌തു.



കേന്ദ്രസർക്കാർ തൊഴിലുറപ്പ് ഫണ്ട് വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, കൂലി കുടിശ്ശികയില്ലാതെ നൽകുക, അശാസ്ത്രീയ എൻഎംഎം ജിയോ ടാഗിങ് സംവിധാനം പിൻവലിക്കുക, തൊഴിൽസമയം 9–-4 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽദിനങ്ങൾ 200 ആയി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home