ad
Deshabhimani

ജേക്കബ് നായത്തോട് സ്മൃതിസദസ്സ്‌ നടത്തി

Novel
വെബ് ഡെസ്ക്

Published on Mar 01, 2026, 12:14 AM | 1 min read

അങ്കമാലി

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ ജേക്കബ് നായത്തോട് സ്മൃതിസദസ്സ്‌ സംഘടിപ്പിച്ചു. ജേക്കബ് നായത്തോട് അവസാനമെഴുതിയ നോവൽ ‘അടിമക്കാശ്’ പ്രകാശിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ നാടകകൃത്ത് ജോൺ ഫെർണാണ്ടസിന് പുസ്തകം കൈമാറി പ്രകാശിപ്പിച്ചു.


ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ് അധ്യക്ഷനായി. കവയിത്രി ടി ഐശ്വര്യ മഹാകവി ജിയുടെ കവിത ചൊല്ലി. ജേക്കബ് നായത്തോടിന്റെ ലഘു ജീവചരിത്ര ആഖ്യാനം കലാസാഹിത്യസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷാജി യോഹന്നാൻ നടത്തി. സംഘം ജില്ലാ സെക്രട്ടറി സഹീർ അലി, വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, എ പി കുര്യൻ പഠനകേന്ദ്രം ചെയർമാൻ കെ പി റെജീഷ്, ചിന്ത പബ്ലിഷേഴ്സ് ജില്ലാ ബ്രാഞ്ച് മാനേജർ ബാബുരാജ് വൈറ്റില, സർവവിജ്ഞാന കോശം ഡയറക്ടർ ബോർഡ്‌ അംഗം ഡോ. സന്തോഷ് തോമസ്, ടി ആർ വല്ലഭൻ നമ്പൂതിരിപ്പാട്, സംഘം ഏരിയ പ്രസിഡന്റ്‌ ശ്രീനി ശ്രീകാലം, ജേക്കബ് നായത്തോടിന്റെ ഭാര്യ എൻ പി ലൂസി എന്നിവർ സംസാരിച്ചു.

അടിമസമ്പ്രദായത്തിന്റെ ചരിത്രപശ്ചാത്തലത്തെ സമകാലീന സാമൂഹ്യനിഷ്ഠകളിലേക്ക് സന്നിവേശിപ്പിക്കുന്ന ‘അടിമക്കാശ്'ചിന്ത പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home