എം വി നിതമോൾക്ക് ഉജ്വല സ്വീകരണം

കോലഞ്ചേരി
ജില്ലാപഞ്ചായത്ത് കോലഞ്ചേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എം വി നിതമോൾക്ക് കുന്നത്തുനാട് പഞ്ചായത്തിൽ ഉജ്വല സ്വീകരണം. ട്വന്റി 20 ഭരണത്തിന്റെ ദുരിതംപേറുന്ന പഞ്ചായത്തിലെ മുഴുവൻ കേന്ദ്രങ്ങളിലും ആവേശംനിറഞ്ഞ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ജനാധിപത്യവും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട ജനങ്ങൾ ഒരേ മനസ്സോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തിയത്.
സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും പഞ്ചായത്തില്‍ ട്വന്റി 20 മൂലമുണ്ടായ വികസനമുരടിപ്പും ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് പര്യടനം മുന്നേറുന്നത്. രാവിലെ ട്രാൻസ്ഫോർമർ കവലയിൽനിന്ന് ആരംഭിച്ച് 38 കേന്ദ്രങ്ങളിൽ പര്യടനം നടത്തി മോറക്കാലയിൽ സമാപിച്ചു. ബ്ലോക്ക് സ്ഥാനാർഥികളായ ജൂലി തോമസ്, അഡ്വ. പ്രിൻസി വിനോദ് എന്നിവരും വാർഡുതല സ്ഥാനാർഥികളും ഒപ്പമുണ്ടായി. വെള്ളിയാഴ്ച മഴുവന്നൂർ പഞ്ചായത്തിലാണ് സ്വീകരണം. രാവിലെ 7.30ന് വീട്ടൂരിൽനിന്ന് ആരംഭിച്ച് വൈകിട്ട് മണ്ണൂർ ഗണപതി അമ്പലത്തിനുസമീപം സമാപിക്കും.









0 comments