എന്‍സിസി ദശദിന ക്യാമ്പ് തുടങ്ങി

മൂവാറ്റുപുഴ എന്‍സിസി ബറ്റാലിയന്റെ ദശദിന ക്യാമ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ശിവരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
മൂവാറ്റുപുഴ എന്‍സിസി ബറ്റാലിയന്റെ ദശദിന ക്യാമ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ തുടങ്ങി. ഇടുക്കി, എറണാകുളം ജില്ലകളിലെ അഞ്ഞൂറോളം കേഡറ്റുകളാണ് പങ്കെടുക്കുന്നന്നത്.
ഡ്രില്‍, ആയുധ പരിശീലനം, ഫിറ്റ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായി യോഗ, സുംബ, അത്യാഹിത പരിശീലനം, ദുരന്തനിവാരണം എന്നിവയിൽ പരിശീലനം നല്‍കും. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ശിവരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലെഫ്. കേണല്‍ അനിരുദ്ധ്സിങ്, സുബേദാര്‍ മേജര്‍ സുഖജിത് സിങ്, ക്യാപ്റ്റന്‍ ജിന്‍ അലക്‌സാണ്ടര്‍, അനില്‍ കെ നായര്‍, ജിയോ റെജി എന്നിവർ സംസാരിച്ചു. 27ന് ക്യാമ്പ് സമാപിക്കും.










0 comments