എൻസിസി വാർഷിക പരിശീലനക്യാമ്പിന് കുസാറ്റിൽ തുടക്കമായി

കൊച്ചി സർവകലാശാലയിൽ ആരംഭിച്ച 7 -കേരള നേവൽ യൂണിറ്റ് എൻസിസിയുടെ വാർഷിക പരിശീലനക്യാമ്പിൽനിന്ന്
കളമശേരി
7 -കേരള നേവൽ യൂണിറ്റ് എൻസിസിയുടെ വാർഷിക പരിശീലനക്യാമ്പിന് കൊച്ചി സർവകലാശാലയിൽ തുടക്കമായി. എറണാകുളം, തൃശൂർ ജില്ലകളിലെ 17 സ്കൂളുകളിലെയും ഏഴ് കോളേജുകളിലെയും 500 ഓളം കേഡറ്റുകൾ പങ്കെടുക്കുന്നുണ്ട്.
കുസാറ്റിലെ ഹോസ്റ്റലുകൾ, ഗ്രൗണ്ട്, ഓഡിറ്റോറിയം എന്നിവിടങ്ങളിലായി വിവിധ പരിശീലന-സാംസ്കാരികപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫിസിക്കൽ ട്രെയിനിങ്, വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, കായികമത്സരങ്ങൾ, കലാപരിപാടികൾ, സാമൂഹ്യസേവനപ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. കേഡറ്റുകളുടെ വ്യക്തിത്വവികസനം, നേതൃപാടവം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തുകയാണ് ക്യാമ്പിന്റെ പ്രധാനലക്ഷ്യം.
ക്യാപ്റ്റൻ ഷിബു ജോൺ, ലെഫ്റ്റനന്റ് കമാൻഡർ ജിതിൻ രാജീവ്, കുസാറ്റ് എൻസിസി കെയർടേക്കർ ഓഫീസർ ഡോ. അബേഷ് രഘുവരൻ, വിവിധ സ്കൂളുകളിൽനിന്നുള്ള അസോസിയറ്റ് എൻസിസി ഓഫീസർമാർ, ട്രെയിനർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. ക്യാമ്പ് 23ന് സമാപിക്കും.










0 comments