നാവികദിനാഘോഷം
ഭിന്നശേഷികുട്ടികൾക്കായി നാവികസേന പ്രദർശനം നടത്തി

നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജി സന്ദർശിച്ചപ്പോൾ
കൊച്ചി
നാവികദിനാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായി പ്രദർശനമൊരുക്കി ദക്ഷിണ നാവിക കമാൻഡ്.
ഐഎൻഎസ് ശാർദൂൾ കപ്പലും നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജിയും (എൻഐഎടി) വിദ്യാർഥികൾ സന്ദർശിച്ചു.
വിവിധ സ്കൂളുകളിൽനിന്ന് 200-ലധികം കുട്ടികളും അധ്യാപകരും പങ്കെടുത്തു. കപ്പലിൽ ഗൈഡ് ടൂർ, ആയുധപ്രദർശനം, വിവിധ നേവൽ ട്രെയ്‌നിങ് ഉപകരണങ്ങളുടെ പ്രദർശനം എന്നിവ ഒരുക്കിയിരുന്നു.









0 comments