ad
Deshabhimani

ദേശീയ യോഗാസന ചാമ്പ്യൻഷിപ്

മെഡൽ നേട്ടവുമായി കേരള ടീം

National Yogasana Championship

ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിൽ മെഡല്‍ നേട്ടവുമായി ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ കേരള ടീം

വെബ് ഡെസ്ക്

Published on Jul 04, 2026, 02:07 AM | 1 min read

കൊച്ചി


ഉത്തരാഖണ്ഡില്‍ നടന്ന വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ യോഗാസന സ്പോർട്സ് ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡല്‍ നേട്ടവുമായി കേരള ടീം. സബ്ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിയും ജൂനിയര്‍ വിഭാഗത്തില്‍ വെങ്കലവും സ്വന്തമാക്കി. സീനിയർ ആന്‍ഡ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ രണ്ടുവെള്ളിയും രണ്ടുവെങ്കലവും ആര്‍ട്ടിസ്റ്റിക് സോളോ യോഗാസന വിഭാഗത്തില്‍ വെങ്കലവുമാണ് ടീം നേടിയത്.


സെപ്തംബര്‍ ആദ്യവാരം തായ്-ലന്‍ഡില്‍ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയും ടീം നേടി. ഡബ്ല്യുഎഫ്എഫ് യോഗാസന സ്പോര്‍ട്സ് കേരള സംസ്ഥാന പ്രസിഡന്റ് പി ബി പ്രിയങ്ക, ഓർഗനൈസിങ് സെക്രട്ടറി അരുൺരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കേരള ടീം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.


ടീം കോച്ച് ലളിതാംബിക, ടീം മാനേജർമാരായ അനൂപ് ഗോപിനാഥ്, സ്മിജേഷ്, ട്രഷറർ എൻ ബി ലേഖ, വൈസ് പ്രസിഡന്റ് കെ എസ് മധു എന്നിവരടങ്ങിയ ഔദ്യോഗിക പ്രതിനിധിസംഘം കായികതാരങ്ങളെ നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home