ദേശീയ ജെൻഡർ ക്യാമ്പയിനുമായി വിളംബരജാഥ

മുളന്തുരുത്തി ബ്ലോക്കിലെ എട്ട് കുടുംബശ്രീ സിഡിഎസുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിളംബരജാഥ സ്റ്റേഷൻ ഓഫീസർ കെ ആർ ബിജു ഫ്ലാഗ് ഓഫ് ചെയ്യുന്നു
ആമ്പല്ലൂർ
ദേശീയ ജെൻഡർ ക്യാമ്പയിൻ നയിചേതന 5.0-ന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്കിലെ എട്ട് കുടുംബശ്രീ സിഡിഎസുകളുടെ സംയുക്താഭിമുഖ്യത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷൻ ഓഫീസർ കെ ആർ ബിജു. റാലി ഫ്ലാഗ് ഓഫ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ലതിക അനിൽ അധ്യക്ഷയായി.
കുടുംബശ്രീ സ്നേഹിത സർവീസ് പ്രൊവൈഡർ അമ്പിളിദാസ് പദ്ധതി വിശദീകരണം നടത്തി. സമാപന സമ്മേളനത്തിൽ മുളന്തുരുത്തി ബ്ലോക്കിലെ സിഡിഎസ് ചെയർപേഴ്സൺമാരായ എൻ ടി കുഞ്ഞുമോൾ, സരിത മനോജ്, സിന്ധു സന്തോഷ്, സ്മിത രാജേഷ്, സുന്ദരി ഷാജി എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നടത്തി. കമ്മ്യൂണിറ്റി കോർഡിനേറ്റർ പ്രിൻസിയ ജോളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.








0 comments