print edition വില ഇനിയും ഉയരും; സ്‌പെഷൽ അരിയിൽ തീരുമാനമായില്ല

തിരുവനന്തപുരം : വിലക്കയറ്റം അതിരൂക്ഷമായിരിക്കെ സംസ്ഥാനത്ത് റേഷൻകട വഴി നൽകേണ്ട സ്‌പെഷൽ അരിയുടെ കാര്യത്തിലും തീരുമാനമാകുന്നില്ല. സ്‌പെഷൽ അരികൂടി കിട്ടാതായാൽ ക്രിസ്‌മസ്– പുതുവത്സര വിപണിയിൽ അരിവില ഉയരുന്നതോടെ സ്ഥിതി രൂക്ഷമാകും.
ഓണത്തിന് എഫ്‌സിഐ വഴിയെടുത്ത അരിയിൽ ബാക്കിയുള്ളതാണ് ഇൗ മാസവും സംസ്ഥാനത്ത് വിതരണം ചെയ്‌തത്. പല കടകളിലും സ്റ്റോക്ക് തീർന്നിരുന്നു. സെപ്‌തംബറിൽ 65,50,941.504 കിലോയും ഒക്‌ടോബറിൽ 14,85,980.360 കിലോയും വിതരണം ചെയ്‌തു.
നവംബർ അവസാനിക്കുമ്പോൾ സെപ്‌തംബറിനെ അപേക്ഷിച്ച് വിതരണ അളവ് 60.68 ലക്ഷം കിലോയിലധികം കുറവാണ്. വ്യാഴം വൈകിട്ട് വരെയുള്ള കണക്കിൽ 4,82,525.195 കിലോ അരി മാത്രമാണ് വിതരണം ചെയ്തത്. പുതിയ സ്‌റ്റോക്ക് കിട്ടിയില്ലെങ്കിൽ ക്രിസ്‌മസ്–പുതുവത്സര സമയത്ത് നൽകാൻ റേഷൻകടകളിൽ അരിയുണ്ടാവില്ല. പൊതുവിപണിയിൽ പൊന്നി അരിക്ക് രണ്ട് മാസത്തിനുള്ളിലാണ് 30 രൂപയോളം വർധിച്ച് 80–90 രൂപയിലെത്തിയത്. ജയ, സുരേഖ, ഉണ്ട, ഡൊപ്പി തുടങ്ങിയവയ്‌ക്കെല്ലാം ആഗസ്‌തിലേതിനെക്കാൾ രണ്ട് മുതൽ അഞ്ച് രൂപ വരെ വർധിച്ചു.









0 comments