Deshabhimani

എൽഡിഎഫ്‌ ബഹുജനസദസിൽ ആയിരങ്ങൾ

തെരുവുകളിൽ കടലിരമ്പം

LDF

എല്‍ഡിഎഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്‍മ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 02:06 AM | 1 min read

ആലപ്പുഴ

യുഡിഎഫ്‌ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം ഇരമ്പി. ചെങ്ങന്നൂർ ഒഴികെ ജില്ലയിലെ എട്ട്‌ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച ബഹുജനസദസിൽ ആയിരങ്ങൾ അണിനിരന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനുള്ളിൽ വിലക്കയറ്റം, വൈദ്യുതി പ്രതിസന്ധി, ലോഡ് ഷെഡിങ്‌, വൈദ്യുതി കരാറുകൾ, കിഫ്ബി അന്വേഷണവിവാദം, സരൾ നിയമം, മാരിടൈം ബിൽ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ്‌ പ്രതിഷേധിച്ചത്‌. കായംകുളത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എൽഡിഎഫ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി ജനകീയ കൂട്ടായ്‌മ അവലൂക്കുന്ന്‌ വായനശാലയ്‌ക്ക്‌ സമീപം എൽഡിഎഫ്‌ ജില്ലാ കൺവീനർ ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. അഡ്വ. ആർ ജയസിംഹൻ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ അഡ്വ. കെ ആർ ഭഗീരഥൻ, പി പി ചിത്തരഞ്ജൻ, സുഭാഷ്‌ ബാബു, ദീപ്‌തി അജയകുമാർ, കെ വാസുദേവൻ നായർ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ എൽ ഡി എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് ആശുപത്രി ജങ്ഷനിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ആർജെഡി ജില്ലാ പ്രസിഡന്റ്‌ സാദിക് എം മാക്കിയിൽ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജി കൃഷ്ണപ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല എന്നിവർ സംസാരിച്ചു. എൽ ഡി എഫ് കൺവീനർ ഇ കെ ജയൻ സ്വാഗതവും, സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU March

01

print edition തൊഴിൽ കോഡുകൾ പിൻവലിച്ചേ പറ്റൂ
modi trump

02

print edition അമേരിക്കന്‍ ചുങ്കം അടിച്ചേല്‍പ്പിക്കല്‍; പ്രതികരിക്കാൻ ഭയന്ന് മോദി സർക്കാർ
Makkutty Ravuthar

05

print edition മെഡിക്കൽ കോളേജ്‌ ശുചിമുറിയിലെ മരണം; ദുരൂഹതയെന്ന് കുടുംബം
deshabhimani section

Recommended

Deshabhimani
Home