Deshabhimani

print edition മെഡിക്കൽ കോളേജ്‌ ശുചിമുറിയിലെ മരണം; ദുരൂഹതയെന്ന് കുടുംബം

Makkutty Ravuthar
avatar
സ്വന്തം ലേഖകൻ

Published on Nov 27, 2026, 02:08 AM | 1 min read

പാലക്കാട്‌ : ‘‘തിരക്കേറിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒരാൾ മൂന്നുദിവസത്തോളം മരിച്ചുകിടന്നിട്ടും ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നത് വിശ്വസിക്കാനാകുന്നില്ല. മൃതദേഹത്തിന് 36 മുതൽ 72 മണിക്കൂർവരെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ’’ – തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നെന്മാറ കയറാടി ഒലിപ്പാറ സ്വദേശി മാക്കുട്ടി റാവുത്തറുടെ (79) മകൾ ബീവാത്തുമ്മയുടെ വാക്കുകൾ. പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


റാവുത്തർ ആശുപത്രിയിലേക്ക് പോയതറിഞ്ഞയുടൻ നെന്മാറയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും കുടുംബം അന്വേഷിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് പോയതെന്ന് ആംബുലൻസ് ഡ്രൈവർമാരുടെ ഗ്രൂപ്പിൽനിന്ന് പ്രദേശത്തെ ഡ്രൈവറാണ് അറിയിച്ചത്. എന്നാൽ, മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ ഡിസ്ചാർജ് ആയെന്ന വിവരമാണ് ലഭിച്ചത്. പിന്നീട് റാവുത്തറുടെ മരണവിവരം അറിയിച്ചാണ് ആശുപത്രിയിൽനിന്ന് പൊലീസുകാരൻ ബന്ധപ്പെട്ടത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തയാളാണ്. ഒറ്റയ്ക്ക് ആശുപത്രിയിൽ പോകുന്ന പതിവുള്ളതിനാൽ കൂടുതൽ അന്വേഷിച്ചില്ലെന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും ബീവാത്തുമ്മ പറഞ്ഞു.


ഹൃദ്രോഗിയായ റാവുത്തർ ഒറ്റയ്-ക്കാണ് നെന്മാറ ആശുപത്രിയിലെത്തിയത്. അവിടെനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിട്ടു. തുടർന്ന് 108 ആംബുലൻസിലാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന്‌ എന്ത്‌ സംഭവിച്ചെന്നും മരണവിവരം അറിയിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്-ചയുണ്ടായോ എന്നും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU March

01

print edition തൊഴിൽ കോഡുകൾ പിൻവലിച്ചേ പറ്റൂ
modi trump

02

print edition അമേരിക്കന്‍ ചുങ്കം അടിച്ചേല്‍പ്പിക്കല്‍; പ്രതികരിക്കാൻ ഭയന്ന് മോദി സർക്കാർ
deshabhimani section

Recommended

Deshabhimani
Home