എൽഇഡി സൗരോർജ വിളക്ക് നിർമാണ ശിൽപ്പശാല

ഇലഞ്ഞി എൻജിനീയറിങ് കോളേജിൽ നടന്ന എൽഇഡി, സൗരോർജ വിളക്ക് നിർമാണ ശിൽപ്പശാല
കൂത്താട്ടുകുളം
കൂത്താട്ടുകുളം ബിആർസി ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ സഹകരണത്തോടെ എൽഇഡി, സൗരോർജ വിളക്ക് നിർമാണ ശിൽപ്പശാല സംഘടിപ്പിച്ചു.
ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷനായി. ഇലഞ്ഞി പഞ്ചായത്ത് അംഗം എം പി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. എബ്രഹാം ചെട്ടിശേരി, നിധി ജോസ്, എൻ ജയശ്രീ, സി വി ദീപമോൾ, മിൻസി ബാബു, ഷീജ ദാമോദരൻ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ 30 വിദ്യാർഥികൾ പങ്കെടുത്തു.









0 comments