സി കെ മുസ്തഫയെ അനുസ്മരിച്ചു

ശ്രീമൂലനഗരത്ത് സി കെ മുസ്തഫ അനുസ്മരണം സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എം ആരിഫ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
സിപിഐ എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സി കെ മുസ്തഫ അനുസ്മരണം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ആലുവ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ എ എം ആരിഫ് ഉദ്ഘാടനം ചെയ്തു.
ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ സ്‌മൃതിമണ്ഡപത്തിൽ പതാക ഉയർത്തി. മീന വേലായുധൻ അധ്യക്ഷയായി. ടി കെ മോഹനൻ അനുസ്മരണപ്രഭാഷണം നടത്തി. എൻ സി ഉഷാകുമാരി, എം എ ഷെഫീഖ്, ടി വി രാജൻ, ഫാരിസ് മുസ്തഫ എന്നിവർ സംസാരിച്ചു.










0 comments