Deshabhimani

വാടകമുറികളിൽനിന്ന് 
7 മൊബൈൽ ഫോണുകൾ 
മോഷ്ടിച്ചു

Mobile phone
വെബ് ഡെസ്ക്

Published on Sep 20, 2026, 12:35 AM | 1 min read

​കാക്കനാട്

ഇൻഫോപാർക്കിനുസമീപമുള്ള വാടകമുറികളിൽ വാതിലുകൾ തുറന്നിട്ടത് മുതലെടുത്ത് വൻ ഫോൺമോഷണം. ഇടച്ചിറ അകംപുറത്ത് എ കെ ബഷീറിന്റെ വീടിനുമുകളിലെ വാടകമുറികളിൽ താമസിച്ചിരുന്ന ഐടി ജീവനക്കാരുടെ ഏഴ് മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ എട്ടിനാണ്‌ സംഭവം.

മൂന്നുമുറികളിലാണ് മോഷണം നടന്നത്. ഒരുമുറിയിൽനിന്ന് മൂന്നും മറ്റ് രണ്ടുമുറികളിൽനിന്ന് രണ്ടുവീതവും ഫോണുകൾ മോ
ഷ്ടിച്ചു.


ഒന്നിലധികം പേർ താമസിക്കുന്ന മുറികളായതിനാൽ വാതിലുകൾ പൂട്ടിയിരുന്നില്ല. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് മോഷ്ടാവ് അകത്തുകയറിയത്.

തലയിൽ ധരിച്ച തൊപ്പി മുഖത്തേക്ക് താഴ്ത്തിയിട്ട് തിരിച്ചറിയാത്തവിധമെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുറികൾക്കുള്ളിലേക്ക് കടക്കുന്നതും സാധനങ്ങൾ കവർന്ന് മടങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇൻഫോപാർക്ക് പൊലീസ് അന്വേഷണം തുടങ്ങി.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home