ad
Deshabhimani

സ്നേഹസ്പര്‍ശമായി സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് ;  പങ്കെടുത്തത് 12000ത്തിലധികംപേർ

medical camp

സ്നേഹസ്പര്‍ശം മെഗാ മെഡിക്കല്‍ ക്യാമ്പ് ബിപിസിഎല്‍ അഡ്മിനിസ്ട്രേഷൻ ജനറല്‍ മാനേജര്‍ കെ ജോണ്‍സൺ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 09, 2026, 01:15 AM | 1 min read


മട്ടാഞ്ചേരി

ആയിരങ്ങൾക്ക്‌ ആശ്വാസം പകർന്ന്‌ "സ്നേഹസ്പർശം കൊച്ചി' സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഗാമെഡിക്കൽ ക്യാമ്പ്. കെ ജെ മാക്സി എംഎൽഎ ബിപിസിഎൽ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ്‌ ബിപിസിഎല്‍ അഡ്മിനിസ്ട്രേഷൻ ജനറല്‍ മാനേജര്‍ കെ ജോണ്‍സൺ ഉദ്ഘാടനം ചെയ്തു. കെ ജെ മാക്സി എംഎല്‍എ അധ്യക്ഷനായി.

മത്സ്യഫെഡ് റീജണല്‍ എക്സിക്യൂട്ടീവ് എസ് ജയശ്രീ, ജി ശിവകുമാര്‍, ഡോ ജുനൈദ് റഹ്മാന്‍, കൗൺസിലർ പി ജെ ദാസന്‍, പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി എ പീറ്റർ, കെ എം റിയാദ്, ടി വി അനിത, സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി പി എസ് രാജം, എം എം ഫ്രാന്‍സിസ്, എം എ താഹ, കെ എച്ച് ഹനീഫ് തുടങ്ങിയവർ സംസാരിച്ചു.

മട്ടാഞ്ചേരി ടിഡി സ്കൂളിൽ നടന്ന ക്യാമ്പിൽ പന്ത്രണ്ടായിരത്തിലേറെപ്പേർ ചികിത്സ തേടി. വിവിധ വിഭാഗങ്ങളിൽ പരിശോധനകൾ സജ്ജമാക്കിയിരുന്നു.


എറണാകുളം ജനറൽ ആശുപത്രി, മട്ടാഞ്ചേരി വുമൺ ആൻഡ് ചൈൽഡ് ആശുപത്രി, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഫോർട്ട് കൊച്ചി ആശുപത്രി, കരുവേലിപ്പടി ആശുപത്രി തുടങ്ങിയ സർക്കാർ ആശുപത്രികളും ആലുവ രാജഗിരി, ലൂര്‍ദ്, മെഡിക്കൽ ട്രസ്റ്റ്, റിനൈ മെഡിസിറ്റി, ലേക്‌-ഷോർ, കിൻഡർ, ആസ്റ്റർ മെഡ്‌സിറ്റി, സ്പെഷ്യലിസ്റ്റ്സ്‌, ഗിരിധർ ഐ ഹോസ്‌പിറ്റൽ, ലോട്ടസ് ഐ ഹോസ്‌പിറ്റൽ, മഞ്ഞുമ്മൽ സെന്റ്‌ ജോസഫ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, കൃഷ്ണ തുടങ്ങിയ സ്വകാര്യ ആശുപത്രികളും ക്യാമ്പിൽ ഭാഗമായി. 2018ൽ കൊച്ചി മണ്ഡലത്തിൽ കെ ജെ മാക്സി എംഎൽഎയുടെ നേതൃത്വത്തിലാണ്‌ ആദ്യമായി മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കുന്നത്. മെഗാമെഡിക്കൽ ക്യാമ്പിൽ മണ്ഡലത്തിലെ ജനങ്ങൾക്ക് തീർത്തും സൗജന്യമായാണ് പരിശോധനയും അനുബന്ധ ചികിത്സകളും നൽകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home