ad
Deshabhimani

സാന്ത്വനം മെഗാമെഡിക്കൽ ക്യാമ്പിൽ 
3401 പേർ പങ്കാളിയായി

medical camp
വെബ് ഡെസ്ക്

Published on Jan 19, 2026, 01:15 AM | 1 min read


വൈപ്പിൻ

കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നേതൃത്വം നൽകിയ മണ്ഡലം സാന്ത്വനം മെഗാമെഡിക്കൽ ക്യാമ്പിൽ 3401 പേർ പങ്കാളികളായി. എടവനക്കാട് എച്ച്ഐഎച്ച്എസ്എസിൽ നടന്ന, ഒരു വർഷത്തെ സമഗ്രചികിത്സ ഉറപ്പേകിയ ക്യാമ്പ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.


ബിപിസിഎൽ, ഐഎംഎ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ എന്നിവ ചേർന്നാണ്‌ സാന്ത്വനം സംഘടിപ്പിച്ചത്. അപകടങ്ങളിൽ മരിച്ച അഞ്ചു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ ധനസഹായവും എംഎൽഎ കൈമാറി. ഞാറക്കൽ കല്ലുവീട്ടിൽ സജീവൻ, മുനമ്പം കടുങ്ങിവീട് ബാബു, അയ്യമ്പിള്ളി കൽപറമ്പത്ത് മോളി ജോസഫ്, എളങ്കുന്നപ്പുഴ തയ്യത്തറ മിനി ശശി, മാല്യങ്കര പുതുശേരി സജു എന്നിവരുടെ കുടുംബങ്ങൾക്കാണ് 10 ലക്ഷം രൂപവീതം മത്സ്യത്തൊഴിലാളി ക്ഷേമബോർഡിന്റെ ധനസഹായം നൽകിയത്‌.


എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ സാജിത്ത് അധ്യക്ഷനായി. ബിപിസിഎൽ മാനേജർ ജോർജ് തോമസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജണൽ എക്സിക്യൂട്ടീവ് എസ്‌ ജയശ്രീ എന്നിവർ വിശിഷ്ടാതിഥികളായി.


വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി, ഡോ. പ്രഷീലിയൻ, ഐഎംഎ കൊച്ചി പ്രസിഡന്റ്‌ ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. ജുനൈദ് റഹ്മാൻ, ഡോ. വി എസ് ലാവണ്യ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.


പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ കെ ജയൻ‍, അക്വിലിൻ ലോപ്പസ്, എം എസ് ആന്റണി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ എസ് നിബിൻ, മേരി വിൻസെന്റ്‌, തീരദേശ പരിപാലന അതോറിറ്റി അംഗം എ പി പ്രിനിൽ തുടങ്ങിയവർ പങ്കെ
ടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home