ad
Deshabhimani

കനത്ത മഴ; ഉത്തരാഖണ്ഡിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് ഡോക്ടർക്ക് ദാരുണാന്ത്യം

utharakhand
വെബ് ഡെസ്ക്

Published on Jul 12, 2026, 04:59 PM | 1 min read

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് ഡോക്ടർ മരിച്ചു. ചാമോലി ജില്ലയിലെ സർക്കാർ പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിലെ കോർട്ടേഴ്സിന് സമീപത്തുള്ള സംരക്ഷണഭിത്തി ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.


നാരായൺബാ​ഗറിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ നവീൻ ദിമ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. മഴയിൽ തകർന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ഭിത്തി പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. ​ഗുരുതരമായ പരിക്കേറ്റ ഡോക്ടറെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.


അപകടത്തിൽ മറ്റൊരു ഡോക്ടർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഉത്തരാഖണ്ഡിൽ കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. സിറോബാ​ഗർ - ഖാ​ങ്ക്ര മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഋഷികേശ് - ബദ്രിനാഥ് ദേശീയപാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു. ആയിരക്കണക്കിന് തീർഥാടകരും നാട്ടുകാരും ​ഗതാ​ഗതക്കുരുക്കിൽപ്പെടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home