ad
Deshabhimani

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; യുവതി പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Jul 12, 2026, 04:22 PM | 1 min read

കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പിടിയിൽ. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ സി കീർത്തനയാണ് പിടിയിലായത്. കീർത്തനയുടെ അക്കൗണ്ടിൽ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്.


പിന്നാലെ പൊലീസ് പേരാമ്പ്രയിൽനിന്ന് കീർത്തനയെ പിടികൂടുകയായിരുന്നു. ലഹരിമരുന്ന് ആവശ്യമുള്ളവർ പണം അയച്ചിരുന്നത് കീർത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ അത് കൈമാറുന്ന രീതിയാണ് തുടർന്നു വന്നതെന്ന് പോലീസ് കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home