281 ഗ്രാം എംഡിഎംഎയുമായി 4 പേര്‍ അറസ്റ്റില്‍

സിദ്ദിഖ്, ഫിനല മരിയ ഡി റോസാരിയോ, വരുൺ ദേവ്, വിപിൻ എസ് കുമാര്‍
കൊച്ചി
എറണാകുളം എക്സൈസ് നടത്തിയ പരിശോധനയില്‍ 281 ഗ്രാം എംഡിഎംഎ പിടിച്ചു. കലൂരിലെ ആഡംബര ഹോട്ടലില്‍ എംഡിഎംഎ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 49 ഗ്രാം കണ്ടെടുത്തു. ഇവിടെനിന്ന് പറവൂര്‍ മന്നം സ്വദേശി സിദ്ദിഖ് (27), കണയന്നൂര്‍ ചേരാനല്ലൂര്‍ സ്വദേശി ഫിനല മരിയ ഡി റോസാരിയോ (18) എന്നിവര്‍ അറസ്റ്റിലായി.
ഓണക്കാലത്ത് ലഹരി പാര്‍ട്ടികളില്‍ വില്‍പ്പനക്കായാണ് എത്തിച്ചതെന്നാണ് വിവരം. തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവ് (35) എന്നയാളില്‍ നിന്നാണ് ഇവര്‍ ലഹരി വാങ്ങിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. അന്വേഷണത്തിനിടെ വരുണ്‍ദേവ് കൊച്ചിയില്‍ ലഹരി വില്‍പ്പനക്കായി എത്തുന്നുണ്ടെന്ന് എക്സൈസ് മനസിലാക്കി. കോട്ടയത്തുനിന്നുവന്ന വരുണിന്റെ വാഹനം എക്സൈസ് സംഘം വൈറ്റിലയില്‍ തടഞ്ഞു.
പരിശോധയില്‍ ഥാര്‍ ജീപ്പിന്റെ സ്റ്റിയറിങ്ങിനടിയില്‍നിന്ന് 232 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വരുണിനൊപ്പം തിരുവല്ല മുത്തൂർക്കരയിൽ മുളയ്ക്കൽ വീട്ടിൽ വിപിൻ എസ് കുമാറും (30) അറസ്റ്റിലായി. 69,425 രൂപയും ഫോണും ജീപ്പും പിടിച്ചെടുത്തു. വരുണ്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികളെ ഉപയോഗിച്ച് ലഹരി കടത്തുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.










0 comments