ad
Deshabhimani

നാഷണൽ റോട്ടറി ചാംപ്യൻ പുരസ്കാരം ഡോ. എം ആർ നമ്പ്യാർക്ക്

rotary.

ഡോ. എം ആർ നമ്പ്യാർ

വെബ് ഡെസ്ക്

Published on Aug 28, 2026, 06:57 PM | 1 min read

കാഞ്ഞങ്ങാട് : രാജ്യത്ത് റോട്ടറി നൽകുന്ന ഉയർന്ന ബഹുമതിയായ നാഷണൽ റോട്ടറി ചാംപ്യൻ പുരസ്കാരം അസ്ഥിരോഗ വിദഗ്ധൻ ഡോ. എം ആർ നമ്പ്യാർക്ക്.


കാഞ്ഞങ്ങാട് റോട്ടറി സ്ഥാപകാംഗവും ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്‌കൂൾ സ്ഥാപകരിലൊരാളുമാണ്. റോട്ടറിയിലൂടെ പൊതുസമൂഹത്തിനായി നടത്തിയ സേവനപ്രവർത്തനങ്ങളും ഇടപെടലുകളുമാണ് പുരസ്കാരത്തിനർഹനാക്കിയത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റോട്ടറി ഇൻ്റർനാഷണൽ പ്രസിഡൻ്റ് ഒലയിങ്ക ഹക്കീം ബാബലോല പുരസ്കാരം സമ്മാനിച്ചു. റോട്ടറി ഇൻ്റർനാഷണൽ വൈസ് പ്രസിഡൻ്റ് എം മുരുകാനന്ദം, ഡയറക്ടർ കെ പി നാഗേഷ്, ഡിസ്ട്രിക്ട് ഗവർണർ എം വി മോഹൻദാസ് മേനോൻ തുടങ്ങിയവർ സംബന്ധിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home