എംഡിഎംഎയുമായി 4 പേർ പിടിയിൽ

നെടുമ്പാശേരി
മൂന്നരഗ്രാം എംഡിഎംഎയുമായി യുവതിയുൾപ്പെടെ നാലുപേർ പൊലീസ് പിടിയിൽ. ചെങ്ങമനാട് പെരിക്കാട്ടിൽ അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് ആദികാട്ടുകുളങ്ങര കതിരേത്ത് ഷെൽജിക് (28), തൃക്കാക്കര രായമരയ്ക്കാർ റിഷാദ് (26), കോഴിക്കോട് ഫറോക്ക് മടനയിൽ റിൻസി മുംതാസ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ.
സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി. ഇവർ നേരത്തേയും കേസുകളിൽ പ്രതിയായിട്ടുണ്ട്. റിൻസി മുംതാസ് റിമാന്‍ഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഡാൻസാഫ് ടീമിനൊപ്പം നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ നെടുമ്പാശേരി ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ എൻ ജയപ്രകാശ്, ഹമീദ്, എ സി ബിജു, എഎസ്ഐമാരായ എം വി ബിനു, പി എൻ നൈജു എന്നിവരും അന്വേഷകസംഘത്തിൽ ഉണ്ടായി.










0 comments