ad
Deshabhimani

437 ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിൽ

MDMA
വെബ് ഡെസ്ക്

Published on Jun 04, 2026, 02:20 AM | 1 min read

കൊച്ചി


തൃക്കാക്കര കൊല്ലംകുടിമുകളിലെ ഫ്ലാറ്റിൽനിന്ന്‌ 437.28 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായി. പാലക്കാട് കൈതക്കുഴി വാരിയത്ത് അർജുൻ (-30), കാസർകോട്‌ ചെർക്കള പാടി അഞ്ചാംപുര രതീഷ് (33), കളമശേരി കണ്ണോത്ത് ആസിഫ് (36) എന്നിവരെയാണ്‌ കൊച്ചി സിറ്റി ഡാൻസാഫ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. എംഡിഎംഎ വിറ്റുകിട്ടിയ ഒരുലക്ഷം രൂപയും ഇവർ ഉപയോഗിച്ചിരുന്ന ഓഡി കാറും കസ്‌റ്റഡിയിലെടുത്തു.


കേരള പൊലീസിന്റെ ‘തൂഫാന്‍: ദ നാര്‍ക്കോ ഹണ്ട്' പദ്ധതിയിൽ കൊച്ചി നഗരപരിധിയിൽ നടത്തിയ 90 റെയ്ഡുകളിൽ 33 മയക്കുമരുന്നുകേസ്‌ രജിസ്റ്റർ ചെയ്‌തു. 36 പേർ അറസ്റ്റിലായി. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന്‌ ഏഴ്‌ കേസും രജിസ്‌റ്റർ ചെയ്‌തു. നാർക്കോട്ടിക് സെൽ എസിപി ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്‌ സംഘവും ലോക്കൽ പൊലീസും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനകളിൽ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home