തുറവൂരിനെ തൊട്ടറിഞ്ഞ് മാത്യൂസ് കോലഞ്ചേരി

കാലടി
വോട്ടർമാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ജില്ലാപഞ്ചായത്ത് തുറവൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മാത്യൂസ് കോലഞ്ചേരിയുടെ പൊതുപര്യടനം തുടങ്ങി. കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകൾ ഭരിക്കുന്ന യുഡിഎഫിന്റെ വികസനമുരടിപ്പും സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും വിശദീകരിച്ചാണ് പര്യടനം.
ചൊവ്വാഴ്ച പാലിശേരിയിൽ തുടങ്ങി കിടങ്ങൂരിൽ സമാപിച്ചു. ബുധനാഴ്ച മഞ്ഞപ്ര പഞ്ചായത്തിൽ തുടങ്ങി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം വെസ്റ്റ് ബ്ലോക്കിൽ പര്യടനം പൂർത്തിയാക്കി മഞ്ഞപ്ര കുഴിയംപാടത്ത് സമാപിച്ചു. വ്യാഴം രാവിലെ 7.30ന് താബോർ ഡിവിഷനിലെ ഒലിവേലിയിൽ തുടങ്ങി വിവിധ ഭാഗങ്ങളിലും തുടർന്ന് കാലടി പഞ്ചായത്തിലെ മറ്റൂർ ഡിവിഷന്റെ വിവിധ ഭാഗങ്ങളിലും പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ നൂറുകണക്കിനുപേർ അകമ്പടിയേകിയ പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മാണിക്കമംഗലത്ത് സമാപിച്ചു. പകൽ മൂന്നിന് കുറ്റിലക്കരയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ബേബി കാക്കശേരി പര്യടനം ഉദ്ഘാടനം ചെയ്തു.









0 comments