മാതൃത്വം പദ്ധതിക്ക് തുടക്കം

‘മാതൃത്വം’ പദ്ധതി ശ്രീശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കാലടി
അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് ശ്രീശങ്കര കോളേജും അങ്കമാലി റോട്ടറി ക്ലബ്ബും ചേർന്ന് നടപ്പാക്കുന്ന "മാതൃത്വം' പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തി ഗിഫ്റ്റ് ഹാംപറുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം അനിൽകുമാർ, ഡോ. രാജേഷ് രാഘവൻ, സി പാത്താടൻ, ഇ പി ജയചന്ദ്രൻ, നിമ്മി നാരായണൻ, ഡോ. രാജി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments