Deshabhimani

പെൻഷൻ പരിഷ്‌കരണം നടപ്പാക്കണം

പെൻഷൻകാർ 
കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി ​

March to the Collectorate

സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 02:09 AM | 1 min read

കാക്കനാട്


പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിസെപ് പദ്ധതി കാര്യക്ഷമമാക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.


കാക്കനാട് ഗാന്ധി പാർക്കിനുമുന്നിൽനിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷനിലെ സഹോദരൻ അയ്യപ്പൻ ഗേറ്റിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി വി അഗസ്റ്റിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി ജഗദീഷ്, സംസ്ഥാന സെക്രട്ടറി കെ മോഹനൻ, ജില്ലാ രക്ഷാധികാരി വി മുരളീധരൻ, കൃഷ്ണൻ കുട്ടമത്ത്, പി അർജുനൻ, കെ സി വത്സല, സി കെ ഗിരി, പി കെ വർഗീസ്, ടി മായാദേവി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home