‘കേരളം അവൾക്കൊപ്പം’ പരിപാടി സംഘടിപ്പിച്ചു

വിവിധ സാംസ്‌കാരിക സംഘടനകളുടെയും കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി എറണാകുളം മഹാരാജാസ് കോളേജിനുമുന്നിൽ പ്ലക്കാഡുകളുമായി നടത്തിയ നിശബ്ദ പ്രതിഷേധം
കൊച്ചി
വിവിധ സാംസ്‌കാരിക സംഘടനകളും കൂട്ടായ്‌മകളും ചേര്‍ന്ന് ‘കേരളം അവൾക്കൊപ്പം’ പരിപാടി സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജിനുമുന്നിൽ നടന്ന പരിപാടിയിൽ ഡോ. സുനിൽ പി ഇളയിടം, കെ കെ ഷാഹിന, രവിത ഹരിദാസ്, പുരുഷൻ ഏലൂർ, വി കെ പ്രസാദ്, അഭിഭാഷകർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ വിവിധ പ്ലക്കാഡുകൾ ഉയർത്തി അതിജീവിതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതിജീവിതയ്‌ക്ക് സാമൂഹ്യവും നിയമപരവുമായ പിന്തുണ നൽകാനും തുടർനടപടികൾ ആലോചിക്കാനുമായി ജനുവരി 11ന് പബ്ലിക് ലൈബ്രറിക്കുസമീപം ആലോചനായോഗം ചേരും. ദേശീയതലത്തിൽ ശ്രദ്ധേയരായ നിയമജ്ഞരെ പങ്കെടുപ്പിച്ച് സെമിനാറും സംഘടിപ്പിക്കും.











0 comments